2 മില്യൺ പ്ലഡ്ജിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന വിളംബര കലാജാഥയ്ക്ക് തുടക്കമായി. കലാജാഥ താമരശ്ശേരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ, ജൂൺ 26ന് , കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്, 20 ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ ടു മില്യൻ പ്ലഡ്ജ് സംഘടിപ്പിക്കുക.