റോബോട്ടുകള്‍ മനുഷ്യന് പകരമാകുന്ന കാലമാണിത്. വിവിധ മേഖലകളിലേക്ക് റോബോട്ടുകള്‍ കടന്നുകയറുകയാണ്. ആരോഗ്യരംഗത്തും റോബോട്ടുകളുടെ സേവനം ലോകം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇതാ ഇപ്പോള്‍ മനുഷ്യനില്‍ ഒരു ഡെന്റല്‍ പ്രൊസീജിയര്‍ (Dental procedure) റോബോട്ട് പൂര്‍ത്തീകരിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.