സൈബര്‍ സുരക്ഷാ സോഫ്റ്റ്വെയര് ദാതാക്കളായ ക്രൗഡ് സ്ട്രൈക്കിന്റെ പാളിയ അപ്ഡേറ്റിന് പിന്നാലെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന 85 ലക്ഷം കമ്പ്യൂട്ടറുകള്‍ തകരാറിലായിരുന്നു. ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റിലെ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെട്ട് ലോകത്തെ ഒട്ടുമിക്ക വിമാന കമ്പനികളും സര്‍വീസ് പുനരാരംഭിച്ചെങ്കിലും വിമാന കമ്പനിയുടെ പ്രവര്‍ത്തനം ഉടനെയൊന്നും സാധാരണഗതിയിലാവില്ല എന്നാണ് റിപ്പോര്‍ട്ട്.