ചെളിയിൽ മുങ്ങിയ പ്രദേശങ്ങളിൽ എക്സവേറ്ററുകൾ പോലെയുള്ള യന്ത്രങ്ങൾ പ്രവർത്തിക്കുന്നവർക്ക് ഭക്ഷണമെത്തിക്കാനാകും ഡ്രോൺ പ്രയോജനപ്പെടുത്തുക. മേപ്പാടി പോളിടെക്നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയാറാക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.