സേനകൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകൾ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ' ടെക്നോളജി ഡവലപ്മെന്റ് ഫണ്ട് ' പദ്ധതിയിലാണ് ഐറോവ് അടക്കം 7 കമ്പനികളുടെ പദ്ധതികൾ തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽനിന്ന് ഐറോവ് മാത്രമാണുള്ളത്. ഓരോ കമ്പനിക്കും ഡിആർഡിഒ നൽകുന്ന ഫണ്ട് എത്രയെന്നു വെളിപ്പെടുത്തിയിട്ടില്ല.